ശ്രീശാന്തിന്റെ ഹർജിയിൽ പരാതിക്കാരനെ കക്ഷിചേര്‍ക്കണം
Wednesday, November 29, 2023 12:56 AM IST
കൊച്ചി: കര്‍ണാടകയിലെ കൊല്ലൂരില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞു പണം തട്ടിയെടുത്തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ പരാതിക്കാരനെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ഹര്‍ജി ഡിസംബര്‍ എട്ടിലേക്ക് മാറ്റിയ സിംഗിള്‍ബെഞ്ച് അതുവരെ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞിട്ടുമുണ്ട്. കൊല്ലൂരില്‍ വില്ല നിര്‍മിച്ചു നല്‍കാമെന്നും ഇവിടെ തുടങ്ങുന്ന സ്പോര്‍ട്സ് അക്കാഡമിയില്‍ പങ്കാളിയാക്കാമെന്നും പറഞ്ഞ് രാജീവ് കുമാര്‍, വെങ്കിടേഷ് കിണി, ശ്രീശാന്ത് എന്നിവര്‍ ചേര്‍ന്ന് 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാരോപിച്ച് കണ്ണൂര്‍ ചെറുകുന്ന് സ്വദേശി സരീഗ് ബാലഗോപാലന് നല്കിയ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചത്.