കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: അ​​​​മ്മ​​​​യും മ​​​​ക്ക​​​​ളും സ​​​​ഞ്ച​​​​രി​​​​ച്ച കാ​​​​ര്‍ കെ​​​​എ​​​​സ്ആ​​​​ര്‍​ടി​​​​സി ബ​​​​സു​​​​മാ​​​​യി കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ളാ​​​​യ ര​​​​ണ്ടു കു​​​​ട്ടി​​​​ക​​​​ള്‍ മ​​​​രി​​​​ച്ചു. പ​​​​ട​​​​ന്ന​​​​ക്കാ​​​​ട് തീ​​​​ര്‍​ഥ​​​​ങ്ക​​​​ര​​​​യി​​​​ലെ ക​​​​ല്ലാ​​​​യി ല​​​​ത്തീ​​​​ഫി​​​​ന്‍റെ മ​​​​ക്ക​​​​ളാ​​​​യ സൈ​​​​നു​​​​ല്‍ റു​​​​മാ​​​​ന്‍ (ഒ​​​​മ്പ​​​​ത്), ല​​​​ഹ​​​​ക് സൈ​​​​ന​​​​ബ് (12) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. ല​​​​ത്തീ​​​​ഫി​​​​ന്‍റെ ഭാ​​​​ര്യ സു​​​​ഹ്‌​​​​റാ​​​​ബി (40), മ​​​​ക്ക​​​​ളാ​​​​യ ഫാ​​​​യി​​​​സ് അ​​​​ബൂ​​​​ബ​​​​ക്ക​​​​ര്‍ (20), ഷെ​​​​റി​​​​ന്‍ (15), മി​​​​സ്ഹ​​​​ബ് (മൂ​​​​ന്ന്) എ​​​​ന്നി​​​​വ​​​​രെ പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ക​​​​ണ്ണൂ​​​​രി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ഇ​​​​തി​​​​ല്‍ കാ​​​​റോ​​​​ടി​​​​ച്ച മൂ​​​​ത്ത​​​​മ​​​​ക​​​​ന്‍ ഫാ​​​​യി​​​​സ് അ​​​​ബൂ​​​​ബ​​​​ക്ക​​​​റി​​​​ന്‍റെ നി​​​​ല അ​​​​തീ​​​​വ​ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ ബ​​​​സ് യാ​​​​ത്ര​​​​ക്കാ​​​​രാ​​​​യ സൂ​​​​ര്യ, അ​​​​നി​​​​ല്‍, ഹ​​​​രി​​​​ദാ​​​​സ് എ​​​​ന്നി​​​​വ​​​​രെ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്ടെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്കു 12 ഓ​​​​ടെ കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്-​​​​നീ​​​​ലേ​​​​ശ്വ​​​​രം ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ ഐ​​​​ങ്ങോ​​​​ത്ത് ന​​​​ക്ഷ​​​​ത്ര ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​രു​​​ന്നു അ​​​​പ​​​​ക​​​​ടം. ക്രി​​​​സ്മ​​​​സ് അ​​​​വ​​​​ധി​​​​യാ​​​യ​​​തി​​​നാ​​​ൽ മേ​​​​ല്‍​പ​​​​റ​​​​മ്പി​​​​ലെ അ​​​​മ്മ​​​​വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു സു​​​​ഹ​​​​റാ​​​​ബി​​​​യും മ​​​​ക്ക​​​​ളും. ഇ​​​​ന്നു സ്‌​​​​കൂ​​​​ള്‍ തു​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ തീ​​​​ര്‍​ഥ​​​​ങ്ക​​​​ര​​​​യി​​​​ലെ വീ​​​​ട്ടി​​​​ലേ​​​​ക്ക് വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ര്‍.


അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ കാ​​​​ര്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും ത​​​​ക​​​​ര്‍​ന്നു. അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യും പോ​​​​ലീ​​​​സും നാ​​​​ട്ടു​​​​കാ​​​​രും ചേ​​​​ര്‍​ന്നു കാ​​​​ര്‍ വെ​​​​ട്ടി​​​​പ്പൊ​​​​ളി​​​​ച്ചാ​​​​ണ് യാ​​​ത്ര​​​ക്കാ​​​​രെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്. റു​​​​മാ​​​​നും സൈ​​​​ന​​​​ബും സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു ത​​​​ന്നെ മ​​​​രി​​​​ച്ചു. പി​​​​താ​​​​വ് ല​​​​ത്തീ​​​​ഫ് ജ​​​​പ്പാ​​​​നി​​​​ലാ​​​​ണ് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന​​​​ത്. ദ​​​​ന്പ​​​​തി​​​​ക​​​​ൾ​​​​ക്ക് അ​​​​ഞ്ചു മ​​​​ക്ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. റു​​​​മാ​​​​ന്‍ നീ​​​​ലേ​​​​ശ്വ​​​​രം ജി​​​​എ​​​​ല്‍​പി സ്‌​​​​കൂ​​​​ളി​​​​ലെ നാ​​​​ലാം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​യും സൈ​​​​ന​​​​ബ് നീ​​​​ലേ​​​​ശ്വ​​​​രം രാ​​​​ജാ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സി​​​​ലെ ഏ​​​​ഴാം​​​​ക്ലാ​​​​സ് വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​​യു​​​​മാ​​​​ണ്. അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ഇ​​​രു സ്‌​​​​കൂ​​​​ളു​​​​ക​​​​ള്‍​ക്കും ഇ​​​​ന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. കു​​​ട്ടി​​​ക​​​ളു​​​ടെ ക​​​​ബ​​​​റ​​​​ട​​​​ക്കം ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​ത്തി​​​ന് ​സി​​​​യാ​​​​റ​​​​ത്തി​​​​ങ്ക​​​​ര ജു​​​​മാ​​​​മ​​​​സ്ജി​​​​ദ് ക​​​​ബ​​​​ര്‍​സ്ഥാ​​​​നി​​​​ല്‍ ന​​​​ട​​​​ക്കും.