നൃത്തപരിപാടി; സംഘാടനത്തിൽ ഗുരുതര വീഴ്ച: രമേശ് ചെന്നിത്തല
Wednesday, January 1, 2025 2:19 AM IST
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ഉമ തോമസ് എംഎൽഎയെ ചികിത്സിക്കുന്ന പാലാരിവട്ടം റിനൈ മെഡ്സിറ്റി ആശുപത്രിയിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശനം നടത്തി. ഡോക്ടർമാരുമായും ആശുപത്രി അധികൃതരുമായും എംഎൽഎയുടെ കുടുംബാംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
നൃത്തപരിപാടി നടത്തിയതിൽ സംഘാടകരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ചെന്നിത്തല ആരോപിച്ചു.