തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023-24 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ / എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി / ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ് ടു / ​​​വി​​​എ​​​ച്ച്എ​​​സ്ഇ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും / ബി​​​രു​​​ദ ത​​​ല​​​ത്തി​​​ൽ 80 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ / ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ത​​​ല​​​ത്തി​​​ൽ 75 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ നേ​​​ടു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള പ്ര​​​ഫ. ജോ​​​സ​​​ഫ് മു​​​ണ്ട​​​ശേ​​​രി സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​വാ​​​ർ​​​ഡ് 2024-25 ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ(​​​എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​രും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്‌​​​സി എ​​​ന്നീ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. 2023-24 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​സ്എ​​​സ്എ​​​ൽ​​​സി / ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്ടു / വി​​​എ​​​ച്ച്എ​​​സ്ഇ ത​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് 10,000 രൂ​​​പ​​​യും, ബി​​​രു​​​ദ ത​​​ല​​​ത്തി​​​ൽ 80 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ / ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ ത​​​ല​​​ത്തി​​​ൽ 75 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 15,000 രൂ​​​പ​​​യു​​​മാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.


ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ടു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മാ​​​ർ​​​ക്കി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​ട്ടാ​​​ണ്. www.minoritywelfare. kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ലെ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് മെ​​​ന്യു ലി​​​ങ്ക് മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ ഫീ​​​ൽ​​​ഡു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ്‌ ചെ​​​യ്ത് പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്കു​​​ള്ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി മു​​​മ്പ് പ​​​ഠി​​​ച്ചി​​​രു​​​ന്ന സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​യ്ക്ക് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300524, 0471-2302090.