ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാർഡിന് അപേക്ഷ ക്ഷണിച്ചു
Thursday, January 2, 2025 1:32 AM IST
കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകത്തെവിടെയുമുള്ള രജിസ്റ്റേർഡ് നഴ്സുമാര്‍ക്ക് അപേക്ഷിക്കാം. 250,000 ഡോളറാണു സമ്മാനത്തുക.
വൈവിധ്യമാര്‍ന്ന മെഡിക്കല്‍ മേഖലകളിലെ നഴ്സുമാരുടെ അര്‍പ്പണബോധവും സ്വാധീനവും അംഗീകരിക്കുന്നതിനുേ ആരോഗ്യപരിപാലന രംഗത്തിന് അവര്‍ നല്കിയ അതുല്യസംഭാവനകളെ ആദരിക്കുന്നതിനുമാണ് പുരസ്കാരം നൽകുന്നത്.
അപേക്ഷകള്‍ www.astergu ardians.com വഴി സമര്‍പ്പിക്കാം, രോഗീപരിചരണം, നഴ്സിംഗ്, നേതൃപാടവം, നഴ്സിംഗ് വിദ്യാഭ്യാസം, സാമൂഹ്യ സേവനം (കമ്യൂണിറ്റി സര്‍വീസ്), നൂതനമായ ആശയങ്ങളിലെ ഗവേഷണം എന്നിവയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ അപേക്ഷയില്‍ വിശദീകരിക്കാം. ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും നടത്തിയ പ്രയത്നങ്ങള്‍ ഉൾപ്പെടുത്താം.
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മേയ് മാസത്തിൽ പുരസ്കാരജേതാവിനെ പ്രഖ്യാപിക്കും.