തിരുവനന്തപുരം ഡിവിഷനിൽ 57 പാസഞ്ചർ ട്രെയിനുകളുടെ നമ്പർ മാറി
Thursday, January 2, 2025 1:32 AM IST
കൊല്ലം: പുതിയ ടൈം ടേബിൾ നിലവിൽ വന്നതോടെ റെയിൽവേ തിരുവനന്തപുരം ഡിവിഷന് കീഴിൽ സർവീസ് നടത്തുന്ന 57 പാസഞ്ചർ ട്രെയിനുകളുടെ നമ്പരിൽ ഇന്നലെ മുതൽ മാറ്റം വന്നു.
കോവിഡ് കാലത്ത് പൂജ്യത്തിൽ തുടങ്ങി അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്ന പേരിൽ സർവീസ് നടത്തിയിരുന്ന പാസഞ്ചറുകളുടെ നമ്പരാണ് മാറിയതെന്ന് ഡിവിഷൻ പിആർഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇനി ഈ ട്രെയിനുകൾ എല്ലാം പാസഞ്ചർ എന്ന പേരിൽ തന്നെയായിരിക്കും സർവീസ് നടത്തുക. ഇവയിൽ എല്ലാം മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാണ്.