ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​ആ​​​ർ​​​പി​​​എ​​​ഫ് (സെ​​​ൻ​​​ട്ര​​​ൽ റി​​​സ​​​ർ​​​വ് പോ​​​ലീ​​​സ്) താ​​​ത്കാ​​​ലി​​​ക ഡി​​​ജി​​​യാ​​​യി മു​​​​തി​​​​ർ​​​​ന്ന ഐ​​​​പി​​​​എ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ വി​​​​തു​​​​ൽ കു​​​​മാ​​​​ർ നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

1993 ബാ​​​​ച്ച് ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് കേ​​​​ഡ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ്. ഡി​​​ജി അ​​​​നി​​​​ഷ് ദ​​​​യാ​​​​ൽ സിം​​​​ഗ് വി​​​​ര​​​​മി​​​​ച്ച​​​​തോ​​​ടെ​​​യാ​​​ണു നി​​​യ​​​മ​​​നം.

1988 മ​​​​ണി​​​​പ്പു​​​​ർ കേ​​​​ഡ​​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ് വി​​​ര​​​മി​​​ച്ച അ​​​​നി​​​​ഷ് ദ​​​​യാ​​​​ൽ സിം​​​​ഗ്. രാ​​​ജ്യ​​​ത്തു തു​​​ട​​​രു​​​ന്ന അ​​​തി​​​ശ​​​ക്ത​​​മാ​​​യ മാ​​​വോ​​​യി​​​സ്റ്റ് വി​​​രു​​​ദ്ധ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു സേ​​​ന​​​യെ സ​​​ജ്ജ​​​മാ​​​ക്കി​​​യ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കീ​​​ഴി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും സേ​​​ന സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​ത്.