അങ്കമാലി അർബൻ സഹ. സംഘം ക്രമക്കേട്; ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കും 121 കോടി പിഴയിട്ട് സഹകരണ വകുപ്പ്
Wednesday, January 1, 2025 2:19 AM IST
അങ്കമാലി: അങ്കമാലി അർബൻ സഹകരണസംഘം ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമായി 121 കോടിയോളം രൂപ സഹകരണ വകുപ്പ് പിഴ ചുമത്തി.
സഹകരണ വകുപ്പിന്റെ ചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുർവിനിയോഗം ചെയ്തതിനും വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതിലും വാല്യേഷൻ കൂടുതൽ കാണിച്ചതിലും കണ്ടെത്തിയ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഓരോ ഡയറക്ടർ ബോർഡ് മെംബർമാർക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് പിഴ ചുമത്തിയത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തെത്തുടർന്നാണു നടപടി.
മരിച്ച സംഘം പ്രസിഡന്റ് പി.ടി. പോളിന് 7,42,21,222, ഭരണസമിതി അംഗങ്ങളായ പി.വി. പൗലോസിന് 7,31,54,769, കെ.ജി. രാജപ്പൻ നായർക്ക് 7,3537,035, ടി.പി. ജോർജിന് 7,75,81, 663, പി.സി. ടോമിക്ക് 7,35,37,035, വി.ഡി. ടോമി വടക്കുഞ്ചേരിക്ക് 7,35,37,935, ടി.വി. ബെന്നിക്ക് 69,44,652, എസ്. വൈശാഖിന് 5,10,38, 299, സെബാസ്റ്റ്യൻ മാടന് 5,12,48,637, മാർട്ടിൻ ജോസഫിന് 5,16,38,299, എൽസി വർഗീസിന് 2,59,54,729, ലക്സി ജോയിക്ക് 7, 31, 54,769, മേരി ആന്റണിക്ക് 6,98,29,354, കെ.എ. പൗലോസിന് 2,15,48,336, കെ.ജെ. പോളിന് 1,05,35,795, മരിച്ച ഭരണസമിതി അംഗങ്ങളായ കെ. ഐ. ജോർജ് കൂട്ടുങ്ങലിന് 2,07,81,057, എം.ആർ. സുദർശന് 31,67, 691 രൂപയുമാണ് പിഴ ചുമത്തിയിരിക്കുന്നത്.
ജീവനക്കാരായ സെക്രട്ടറി ബിജു കെ. ജോസിന് 10,23,01,296 രൂപയും മരിച്ച സെക്രട്ടറി ജയ്ബിക്ക് 1,06,29,874 രൂപയും കെ.ഐ. ഷിജുവിന് 6,89,24,055 രൂപയും അനിലയ്ക്ക് 6,87,46,569 രൂപയും വി.പി. ജിപ്സിയ്ക്ക് 6,74,52,898 രൂപയും കെ.ബി.ഷീലയ്ക്ക് 6,89,24,055 രൂപയും പിഴ ചുമത്തി.
ഇതുവരെ അഞ്ച് ഡയറക്ടർ ബോർഡംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തു. രണ്ടു ജീവനക്കാർ സസ്പെൻഷനിലാണ്. 96 കോടി രൂപയുടെ വായ്പാതട്ടിപ്പാണു സംഘത്തിൽ നടന്നത്. 126 കോടിയാണ് വായ്പ കൊടുത്തിരിക്കുന്നത്.