വിനോദനികുതി അടച്ചില്ല; സംഘാടകര്‍ക്ക് നോട്ടീസ് അയയ്ക്കുമെന്ന് മേയര്‍
Wednesday, January 1, 2025 2:19 AM IST
കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്ക് സംഘാടകര്‍ വിനോദനികുതി അടച്ചിരുന്നില്ലെന്ന് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍. കോര്‍പറേഷന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണു പരിപാടി നടത്തിയത്.
കോര്‍പറേഷനെ സമീപിച്ചുപോലുമില്ല. സ്റ്റേഡിയത്തില്‍ നടന്നത് ടിക്കറ്റ് വച്ച് പണം പിരിച്ചുള്ള പരിപാടിയാണ്. നികുതി അടയ്ക്കാതെ ഓണ്‍ലൈനില്‍ ടിക്കറ്റ് വില്പന നടത്തി. കോര്പറേഷന് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിപാടിയുടെ സംഘാടകര്‍ക്ക് ഉടന്‍ നോട്ടീസ് അയയ്ക്കുമെന്നും മേയര്‍ പറഞ്ഞു.