ഇ വേ ബില്‍ നിര്‍ബന്ധമാക്കി
Wednesday, January 1, 2025 2:19 AM IST
തിരുവനന്തപുരം: സ്വര്‍ണം, 10 ലക്ഷമോ അതിനു മുകളിലോ മൂല്യമുള്ള രത്നങ്ങള്‍ തുടങ്ങിയവയുടെ കേരളത്തിനകത്തുള്ള ചരക്കുനീക്കത്തിന് ഇന്നു മുതല്‍ ഇവേ ബില്‍ നിര്‍ബന്ധമാക്കി ജിഎസ്ടി വകുപ്പിന്റെ ഉത്തരവ്.
രജിസ്ട്രേഷനുള്ള വ്യക്തിയോ സ്ഥാപനമോ ചരക്കു നീക്കം നടത്തുന്നതിനു മുന്‍പ് ഇവേ ബില്ലിന്റെ പാര്‍ട്ട്എ ജനറേറ്റ് ചെയ്യണമെന്നാണു നിര്‍ദേശം. കൂടുതല്‍ വിവരങ്ങള്‍ ചരക്കു സേവന നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.