പെരിയ ഇരട്ടക്കൊലക്കേസ്: വിധി തിരിച്ചടിയല്ലെന്ന് മന്ത്രി പി. രാജീവ്
Monday, December 30, 2024 3:17 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ കോടതി വിധിയില്‍ സിപിഎമ്മിനു തിരിച്ചടിയില്ലെന്ന് മന്ത്രി പി. രാജീവ്. വിധി കോടതിയുടേതാണെന്നും വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും പി. രാജീവ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്ണര്സ്ഥാനമൊഴിഞ്ഞ് കേരളത്തില്‍നിന്നു യാത്രയാകുന്ന ആരിഫ് മുഹമ്മദ് ഖാന് എല്ലാവിധ ആശംസകളും മന്ത്രി അറിയിച്ചു.
ഭരണഘടനയനുസരിച്ച് പുതിയ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നു. ജനാധിപത്യപരമായി പാസാക്കിയ ബില്ലുകള്‍ പോലും തടഞ്ഞുവച്ച സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് സുപ്രീംകോടതിയില്‍ പോലും പോകേണ്ടിവന്നു. കുറേയേറെ അനുഭവങ്ങള്‍ തങ്ങള്‍ക്കു മുമ്പിലുണ്ട്. ബിഹാറിനു നല്ല പ്രതീക്ഷയുണ്ടാകട്ടേയെന്നും മന്ത്രി പറഞ്ഞു.