വന്യമൃഗശല്യം: ശാശ്വത പരിഹാരം വേണമെന്ന് ജോസ് കെ. മാണി
Monday, December 30, 2024 3:16 AM IST
കോട്ടയം : കേരളത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി എന്ന യുവാവിന് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ മാണി.
പകൽ സമയത്തുപോലും ആളുകൾക്ക് ഭയരഹിതമായി സഞ്ചരിക്കുവാനോ ജോലി എടുക്കുവാനോ കഴിയാത്ത അവസ്ഥയാണ്. വനത്തിലെ മൃഗങ്ങളെക്കുറിച്ച് സംസ്ഥാന വനംവകുപ്പ് പറയുന്ന കണക്കുകൾ ഒന്നും ശരിയല്ല. കേരളത്തിലെ കാടുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിൽ വന്യജീവികളുടെ സംഖ്യ അനേകമടങ്ങായി പെരുകിയിരിക്കുന്നു.അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുകയോ സംരക്ഷിക്കുകയോ ചെയ്യുകയാണ് വേണ്ടത്.
കേരളത്തിലെ കാടിന് ഉൾക്കൊള്ളാൻ കഴിയുന്ന മൃഗങ്ങളെ വനത്തിനുള്ളിൽ നിലനിർത്തി മറ്റുള്ളവരെ പിടികൂടി ഇന്ത്യയിലെ ഇതര വനമേഖലകളിലേക്ക് മാറ്റണം.ഇതു മാത്രമാണ് മനുഷ്യർക്ക് സുരക്ഷ നൽകാൻ കഴിയുന്ന ഏക മാർഗമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.