യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി
Monday, December 30, 2024 3:16 AM IST
ആലത്തൂർ: വെങ്ങന്നൂരിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെങ്ങന്നൂർ വാലിപ്പറന്പ് ഉണ്ണിക്കൃഷ്ണന്റെ മകൾ ഉപന്യയും (18) കുത്തനൂർ ചിന്പുകാട് മാറോണി കണ്ണന്റെ മകൻ സുകിനു (23)മാണു മരിച്ചത്. യുവതിയുടെ വീട്ടിലാണ് സംഭവം. ഇവർ പ്രണയത്തിലായിരുന്നുവെന്നാണു പോലീസ് നൽകുന്ന വിവരം.
വെങ്ങന്നൂരിൽ അയ്യപ്പൻവിളക്ക് നടക്കുന്ന സ്ഥലത്തായിരുന്ന ഉപന്യയും സുകിനും രാത്രി 11ന് ഉപന്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഈ സമയം ഇവിടെ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിനുള്ളിൽ ഒരേ ഹുക്കിൽ ഒരു സാരിയുടെ രണ്ട് അറ്റങ്ങളിലായി തൂങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. അർധരാത്രിയോടെ ഉപന്യയുടെ സഹോദരൻ എത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്. ആലത്തൂർ പോലീസ് കേസെടുത്തു.