തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശി​​​​വ​​​​ഗി​​​​രി തീ​​​​ർ​​​​ഥാ​​​​ട​​​​ന​​​​ത്തി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. ഇ​​​​ന്നു മു​​​​ത​​​​ൽ ജ​​​​നു​​​​വ​​​​രി ഒ​​​​ന്നുവ​​​​രെ​​​​യാ​​​​ണ് ശി​​​​വ​​​​ഗി​​​​രി തീ​​​​ർ​​​​ഥാ​​​​ട​​​​ന മ​​​​ഹാ​​​​മ​​​​ഹം ന​​​​ട​​​​ക്കു​​​​ക. ഇ​​​​ന്നു രാ​​​​വി​​​​ലെ 7.30ന് ​​​​ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ​​​​ധ​​​​ർ​​​​മ സം​​​​ഘം ട്ര​​​​സ്റ്റ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്വാ​​​​മി സ​​​​ച്ചി​​​​ദാ​​​​ന​​​​ന്ദ പ​​​​താ​​​​ക ഉ​​​​യ​​​​ർ​​​​ത്തും.

10ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി എം.​​​​ബി. രാ​​​​ജേ​​​​ഷ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. നേ​​​​ര​​​​ത്തേ ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​​​റാ​​​​യി​​​​രു​​​​ന്നു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യാ​​​​നി​​​​രു​​​​ന്ന​​​​ത്. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് ഒ​​​​രാ​​​​ഴ്ച ദുഃ​​​​ഖാ​​​​ച​​​​ര​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ കേ​​​​ര​​​​ള സ​​​​ന്ദ​​​​ർ​​​​ശ​​​​നം ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത്.

11.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. മ​​​​ന്ത്രി ജി. ​​​​ആ​​​​ർ. അ​​​​നി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ശാ​​​​സ്ത്ര-​​​​സാ​​​​ങ്കേ​​​​തി​​​​ക സ​​​​മ്മേ​​​​ള​​​​നം മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഇ​​​​ന്‍റ​​​​ർ ഡി​​​​സി​​​​പ്ലി​​​​ന​​​​റി സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഡ​​​​യ​​​​റ​​​​ക‌്ട​​​​ർ ഡോ. ​​​​അ​​​​ന​​​​ന്ത​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് ശു​​​​ചി​​​​ത്വ ആ​​​​രോ​​​​ഗ്യ ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കും. ഏ​​​​ഴി​​​​ന് ക​​​​ലാ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ന​​​​ടി മ​​​​ല്ലി​​​​കാ​​​​സു​​​​കു​​​​മാ​​​​ര​​​​ൻ നി​​​​ർ​​​​വ​​​​ഹി​​​​ക്കും.


നാ​​​​ളെ രാ​​​​വി​​​​ലെ 5.30ന് ​​​​തീ​​​​ർ​​​​ഥാ​​​​ട​​​​ന ഘോ​​​​ഷ​​​​യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ 10ന് ​​​​തീ​​​​ർ​​​​ഥാ​​​​ട​​​​ന മ​​​​ഹാ​​​​സ​​​​മ്മേ​​​​ള​​​​നം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​ങ്കെ​​​​ടു​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സാ​​​​യ- ടൂ​​​​റി​​​​സം സ​​​​മ്മേ​​​​ള​​​​നം കേ​​​​ന്ദ്ര ടൂ​​​​റി​​​​സം മ​​​​ന്ത്രി ഗ​​​​ജേ​​​​ന്ദ്ര സിം​​​​ഗ് ഷെ​​​​ഖാ​​​​വ​​​​ത്ത് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നു സ​​​​ർ​​​​വ​​​​മ​​​​ത സ​​​​മ്മേ​​​​ള​​​​ന​​​​വും ന​​​​ട​​​​ക്കും.