വേൾഡ് പീസ് മിഷൻ വിമന്‍ എംപവർമെന്റ് ഭാരവാഹികൾ
Monday, December 30, 2024 1:57 AM IST
തിരുവനന്തപുരം: വേൾഡ് പീസ് മിഷൻ വിമന്‍ എംപവർമെന്റ്ദേശീയ പ്രസിഡന്റായി ഡോ. കെ. ഓമനക്കുട്ടിയമ്മയേയും സംസ്ഥാന പ്രസിഡന്റായി റാണി മോഹൻ ദാസിനേയും വൈസ് പ്രസിഡന്റുമാരായിസുധാ തമ്പി, ഷീല ഏബ്രഹാം, അംബിക, ഉഷാ ശ്രീമേനോൻ എന്നിവരേയും ജനറൽ സെക്രട്ടറിയായി ബീന അജിത്തിനേയും തെരഞ്ഞെടുത്തു.
സെക്രട്ടറിമാരായി പ്രഫ.ശ്യാമ, വിനീത, മിനി ദീപക്, എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ലക്ഷ്മി, അപർണനാഥ്, ബിന്ദു, ലേഖ, കൃഷ്ണകുമാരി, ലത എന്നിവരേയും പ്രോജക്ട് കോഓർഡിനേറ്ററായി വിമൽ സ്റ്റീഫനേയും തെരഞ്ഞെടുത്തു.തെരഞ്ഞെടുപ്പിന് വേൾഡ് പീസ് മിഷൻ ചെയർമാൻ ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകി.