യുകെ വെയില്‍സില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക
Monday, December 30, 2024 1:57 AM IST
തിരുവനന്തപുരം: യുണൈറ്റഡ് കിങ്ഡമിലെ വെയില്‍സ് എന്‍എച്ച്എസിലേക്ക് സൈക്യാട്രി സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
തെലങ്കാനയിലെ ഹൈദരാബാദില്‍ (വേദി-വിവാന്ത ബെഗംപേട്ട്) 2025 ജനുവരി 24 മുതല്‍ 26 വരെ ചേരുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ വാർഷിക ദേശീയ സമ്മേളനത്തോടനുബന്ധിച്ചാണ് അഭിമുഖങ്ങള്‍ നടക്കുക. സൈക്യാട്രി സ്പെഷാലിറ്റിയില്‍ കുറഞ്ഞത് നാലുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ് (PLAB ആവശ്യമില്ല). താത്പര്യമുള്ളവര്‍ www.nifl.norkaroots. org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ജനുവരി എട്ടിനകം അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് ഫോൺ: 0471-2770 536, 539, 540, 577.