ദീർഘവീക്ഷണമുള്ള നേതാവ്: കെ. സുധാകരൻ
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: ഇന്ത്യയെ ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി വളർത്തിയതിൽ മൻമോഹൻ സിംഗിന്റെ ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
സമൂലമായ പരിഷ്കരണത്തിലൂടെ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് വലിയ പൊളിച്ചെഴുത്താണ് മൻമോഹൻ സിംഗ് നടത്തിയത്.
ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടംതിരിഞ്ഞപ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് നൽകിയത് മൻമോഹൻ സിംഗ് തെളിച്ച സാമ്പത്തികനയങ്ങളുടെ പാതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.