നഷ്ടമായത് സാന്പത്തികവിദഗ്ധനെ: പി.ജെ.ജോസഫ്
Saturday, December 28, 2024 2:55 AM IST
തൊടുപുഴ: സാന്പത്തിക, ഭരണ രംഗങ്ങളിൽ ഇന്ത്യയെ മുൻപന്തിയിൽ എത്തിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മികച്ച ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ.
ഇന്ത്യയെ കരുത്തുറ്റ സാന്പത്തികശക്തിയാക്കി മാറ്റുന്നതിനു മുന്നിൽനിന്നു പ്രവർത്തിച്ച അദ്ദേഹത്തിന്റെ വേർപാട് തീരാ നഷ്ടമാണ്.
ബാങ്കിംഗ് മേഖലയിലെ പരിഷ്കാരങ്ങൾ, കാർഷികവായ്പ എഴുതിത്തള്ളൽ തുടങ്ങിയ ജനോപകരപ്രദങ്ങളായ നടപടികൾ വഴി ഏവരുടേയും ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിനു കഴിഞ്ഞെന്നും ജോസഫ് പറഞ്ഞു.