സമ്പദ്ഘടനയുടെ അടിത്തറ ഉറപ്പിച്ച ഭരണകർത്താവ്: കെ.സി. വേണുഗോപാൽ
Saturday, December 28, 2024 2:55 AM IST
തിരുവനന്തപുരം: തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണകാലയളവിൽ ഇന്ത്യൻ ഭരണഘടന ചോദ്യംചെയ്യപ്പെടാതെ ഉറപ്പിച്ചുനിർത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മൻമോഹൻ സിംഗ് എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
യുപിഎ സർക്കാരുകളുടെ കാലത്തും 33 വർഷത്തെ പൊതുപ്രവർത്തന ജീവിതത്തിലും മൻമോഹൻ സിംഗ് ഇന്ത്യക്കായി എന്തു ചെയ്തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ.
ധനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം തുടങ്ങിവച്ച സാമ്പത്തികനയങ്ങൾക്ക് പ്രധാനമന്ത്രിയായപ്പോൾ വെള്ളവും വളവും നൽകി ഇന്ത്യൻ വിപണിയുടെ ശക്തി വർധിപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തികപ്രതിസന്ധിയും കുറയ്ക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.