അന്നം ജോൺ പോൾ മിസിസ് കേരള
Saturday, December 28, 2024 2:55 AM IST
കൊച്ചി: വിവാഹിതരായ മലയാളി സ്ത്രീകൾക്കായി കൊച്ചിയിൽ നടത്തിയ സൗന്ദര്യമത്സരത്തിൽ അന്നം ജോൺപോളിന് മിസിസ് കേരള 2024 കിരീടം. കോട്ടയം സ്വദേശിനിയായ അന്നം ജോണ്‍പോള്‍ സിനിമയിൽ സഹനിര്‍മാതാവാണ്.
വിദ്യ എസ്. മേനോന് ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കൻഡ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രന് തേര്‍ഡ് റണ്ണറപ്പുമായി.
ആലുവ ഇറാം കണ്വന്ഷന് സെന്ററിൽ നടന്ന മത്സരത്തിന്റെ ഫൈനലിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 27 വനിതകളാണു മാറ്റുരച്ചത്.