ബെ​​​ന്നി ചി​​​റ​​​യി​​​ല്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: ക​​​ഴി​​​ഞ്ഞ ഒ​​​ന്നാം​​​ വി​​​ള സീ​​​സ​​​ണി​​​ല്‍ സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​ല​​യി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു കി​​ട്ടാ​​നു​​ള്ള​​ത് 290.99 കോ​​​ടി രൂ​​​പ. നൂ​​റു ദി​​നം ക​​ഴി​​ഞ്ഞി​​ട്ടും തു​​​ക കി​​ട്ടാ​​ത്ത​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ ക​​ടു​​ത്ത ദു​​രി​​തത്തി​​ലാ​​യി.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​യി 55,068 ക​​​ര്‍ഷ​​​ക​​​രി​​​ല്‍നി​​​ന്നാ​​​യി 13.60 കോ​​​ടി കി​​​ലോ നെ​​​ല്ലാ​​​ണ് സി​​​വി​​​ല്‍ സപ്ലൈസ് വ​​​കു​​​പ്പ് സം​​​ഭ​​​രി​​​ച്ച​​​ത്. ഇ​​​തി​​​ന് 384.98 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​ര്‍ഷ​​​ക​​​ര്‍ക്കു ന​​​ല്‍കേ​​​ണ്ട​​​ത്.

ഇ​​​തി​​​ല്‍ 93.99 കോ​​​ടി​ രൂ​​​പ ​മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​വ​​​രെ വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ബാ​​​ക്കി 290.99 കോ​​​ടി​​​യോ​​​ളം രൂ​​​പ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ന​​​ല്‍കാ​​​നു​​​ണ്ടെ​​​ന്നാ​​​ണ് സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ രേ​​​ഖ​​​ക​​​ളി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. സെ​​പ്റ്റം​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ സം​​ഭ​​രി​​ച്ച നെ​​ല്ലി​​ന്‍റെ വി​​ല​​യാ​​ണ് ഇ​​നി​​യും ലഭ‍്യ​​മാ​​ക്കാ​​ത്ത​​ത്.

ഒ​​​ന്നാം​​​ കൃ​​​ഷി​​​യു​​​ടെ പ​​​ണം ല​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ ക​​​ര്‍ഷ​​​ക​​​ര്‍ പു​​​ഞ്ച​​​കൃ​​​ഷി ഇ​​​റ​​​ക്കി​​​യി​​​ട്ട് ര​​​ണ്ടു​​​മാ​​​സം പി​​​ന്നി​​​ടു​​​ക​​​യാ​​​ണ്. സ്വ​​​ര്‍ണ​​​പ്പ​​​ണ​​​യ​​​വും വാ​​​യ്പ​​​യു​​​മെ​​​ടു​​​ത്ത് ഒ​​​ന്നാം ​വി​​​ള​ കൃ​​​ഷി ന​​​ട​​​ത്തി ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ക​​​ര്‍ഷ​​​ക​​​ര്‍ക്ക് നെ​​​ല്ലി​​​ന്‍റെ പ​​​ണം ല​​​ഭി​​​ക്കാ​​​ത്ത​​​ത് ക​​​ന​​​ത്ത പ്ര​​​ഹ​​​ര​​​മാ​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വ​​​ന്‍ തു​​​ക​​​മു​​​ട​​​ക്കി പു​​​ഞ്ച​​​കൃ​​​ഷി​​​യി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഈ ​​​കൃ​​​ഷി​​​യി​​​റ​​​ക്കി​​​യ​​​ശേ​​​ഷ​​​ം ക​​​ന​​​ത്ത മ​​​ഴ​​​യി​​​ല്‍ വി​​​വി​​​ധ പാ​​​ട​​​ശേ​​​ഖ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ മ​​​ട​​​വീ​​​ഴ്ച​​​യും ക​​​ര്‍ഷ​​​ക​​​ര്‍ക്ക് ആ​​​ഘാ​​​ത​​​മാ​​​യി​​​ട്ടു​​​ണ്ട്. കൃ​​ഷി​​ന​​ഷ്ട​​വും പ​​ണം കി​​ട്ടാ​​ത്ത​​തു​​മെ​​ല്ലാം ക​​ർ​​ഷ​​ക​​രെ ക​​ട​​ക്കെ​​ണി​​യിലാക്കി​​ക്ക​​ഴി​​ഞ്ഞു.

സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ മു​​​ഴു​​​വ​​​ന്‍ തു​​​ക​​​യും 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം ന​​​ല്‍കു​​​മെ​​​ന്ന് പാ​​​ല​​​ക്കാ​​​ട്ട് ഉ​​​പ​​​തെര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. എ​​ന്നാ​​ൽ, സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല​​​യ്ക്കാ​​​യി ക​​​ര്‍ഷ​​​ക​​​ര്‍ എ​​​സ്ബി​​​ഐ, കാ​​​ന​​​റാ ബാ​​​ങ്കു​​​ക​​​ളു​​​ടെ വി​​​വി​​​ധ​​​ ശാ​​​ഖ​​​ക​​​ളി​​​ല്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യാ​​​ണ്.

നെ​​​ല്ല് സം​​​ഭ​​​ര​​​ണ ഇ​​​ന​​​ത്തി​​​ല്‍ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ലെ ആ​​​ല​​​ത്തൂ​​​ര്‍ താ​​​ലൂ​​​ക്കി​​​ല്‍ 60 കോ​​​ടി​​​യും ചി​​​റ്റൂ​​​ര്‍ താ​​​ലൂ​​​ക്കി​​​ല്‍ 53 കോ​​​ടി​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ണ്ട്. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ കു​​​ട്ട​​​നാ​​​ട്ടി​​​ല്‍ 49 കോ​​​ടി​​​യും അ​​​മ്പ​​​ല​​​പ്പു​​​ഴ താ​​​ലൂ​​​ക്കി​​​ല്‍ 31 കോ​​​ടി രൂ​​​പ​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​നു​​​ണ്ട്.