അഡ്വ. അലക്സ് എം. സ്കറിയ അന്തരിച്ചു
Thursday, January 9, 2025 2:33 AM IST
തൊടുപുഴ: ഹൈക്കോടതി അഭിഭാഷകനും കിഫ സ്ഥാപകാംഗവുമായ അഡ്വ.അലക്സ് എം.സ്കറിയ (47) അന്തരിച്ചു.
മൃതദേഹം ഇന്ന് രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ എറണാകുളത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്നു വടുതലയിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ രാവിലെ 11ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.
ഭാര്യ അഡ്വ. സരിത കൽപ്പറ്റ പള്ളിക്കുന്ന് പുലിയോരത്ത് കുടുംബാംഗം. മക്കൾ: ആമോസ്, ആൻ, ടോം, എലിസ്, അഞ്ചുമാസം പ്രായമുള്ള ആണ്‍കുട്ടി. അമ്മ ആനീസ് ആരക്കുഴ കണ്ണാത്തുകുഴിയിൽ കുടുംബാംഗം.
വന്യമൃഗശല്യം, മലയോര മേഖലയിലെ ഭൂപ്രശ്നം തുടങ്ങി കർഷകർ അനുഭവിക്കുന്ന നിരവധി വിഷയങ്ങളിൽ കോടതികളിൽ നിന്നു അനുകൂല വിധി സന്പാദിക്കാൻ നിയമപോരാട്ടം നടത്തിയിട്ടുണ്ട്.