പ്രഭാതസവാരിക്കിടെ റിട്ട. എസ്പി കുഴഞ്ഞുവീണു മരിച്ചു
Friday, January 10, 2025 1:09 AM IST
അറക്കുളം: കേരള പോലീസ് അക്കാഡമി മുൻ അസി.ഡയറക്ടറും ഇടുക്കി ജില്ല മുൻ പോലീസ് മേധാവിയുമായിരുന്ന അറക്കുളം കണിയാംകുന്നേൽ കെ.വി. ജോസഫ് (67) പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ 6.15-ഓടെ അറക്കുളം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിനു സമീപം എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഈ സമയം സ്കൂൾ ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി ഇതുവഴിവന്ന വാഹനത്തിൽ കയറ്റി മൂലമറ്റം ബിഷപ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.1993ൽ മുഖ്യമന്ത്രിയുടെവിശിഷ്ട സേവാ മെഡലും 2009ൽ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്.കേരള പോലീസ് അക്കാഡമി അസി.ഡയറക്ടറായി സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് സർവീസിൽനിന്നു വിരമിച്ചത്.
സംസ്കാരം 12ന് രാവിലെ 11ന് അറക്കുളം സെന്റ് മേരീസ് പുത്തൻപള്ളിയിൽ. ഭാര്യ റോസമ്മ ജോസഫ് തിടനാട് പാലയ്ക്കൽ കുടുംബാംഗം. മക്കൾ: അഡ്വ. ബ്ലസണ്‍ (ഇടുക്കി ജില്ലാ കോടതി), ഡോ. സൂസൻ (ശ്രീധരീയം കൂത്താട്ടുകുളം), റോഷൻ (കാനഡ), ഫെബിൻ (കാനഡ). മരുമക്കൾ: അനു തോമസ് അടിച്ചിലാമ്മാക്കൽ (എലിക്കുളം), സിജോ വർഗീസ് കൊച്ചുപൂവത്തുമ്മൂട്ടിൽ (കൂത്താട്ടുകുളം).