കൊ​​​​ച്ചി: ലൈം​​​​ഗി​​​​കാ​​​​ധി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി​​​​യെ​​​​ന്ന ന​​​​ടി ഹ​​​​ണി റോ​​​​സി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത ​കേ​​​​സി​​​​ല്‍ വ്യ​​​​വ​​​​സാ​​​​യി ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​രി​​​​നെ കോ​​​​ട​​​​തി 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.

താ​​​​ന്‍ തെ​​​​റ്റു ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും വ്യാ​​​​ജ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളാ​​​​ണു ത​​​​നി​​​​ക്കെ​​​​തി​​​​രേ ഉ​​​​ന്ന​​​​യി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു​​​​മു​​​​ള്ള ബോ​​​​ബി​​​യു​​​ടെ വാ​​​​ദ​​​​ങ്ങ​​​​ള്‍ തിരസ്കരിച്ചാണ് എ​​​​റ​​​​ണാ​​​​കു​​​​ളം ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​​ട​​​​തി -2 ജാ​​​​മ്യാ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​ത്.

കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ട്ട് ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​രി​​​​ന് ര​​​​ക്ത​​​​സ​​​​മ്മ​​​​ര്‍​ദം ഉ​​​​യ​​​​രു​​​ക​​​യും ദേ​​​​ഹാ​​​​സ്വാ​​​സ്ഥ്യം ഉ​​​​ണ്ടാ​​​​കു​​​ക​​​യും ചെ‌​​​യ്തു.​ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ല്‍ ത​​​​ള​​​​ര്‍​ന്നി​​​​രു​​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ എ​​​​റ​​​​ണാ​​​​കു​​​​ളം ജ​​​​ന​​​​റ​​​​ല്‍ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ വൈ​​​​ദ്യ​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​ക്കി​​​യ​​​ശേ​​​​ഷം കാ​​​​ക്ക​​​​നാ​​​​ട് ജി​​​​ല്ലാ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു മാ​​​​റ്റി.

ന​​​​ടി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ ബോ​​​​ബി ചെ​​​​മ്മ​​​​ണ്ണൂ​​​​രി​​​​നെ​​​​തി​​​​രേ എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍​ട്ര​​​​ല്‍ പോ​​​​ലീ​​​​സാ​​​​ണ് ജാ​​​​മ്യ​​​​മി​​​​ല്ലാ വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. തു​​​​ട​​​​ര്‍​ന്ന് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി മ​​​​ജി​​​​സ്‌​​​​ടേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി. പ്ര​​​​തി​​​​യെ റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും സാ​​​​ക്ഷി​​​​ക​​​​ളെ സ്വാ​​​​ധീ​​​​നി​​​​ക്കാ​​​​നും തെ​​​​ളി​​​​വു ന​​​​ശി​​​​പ്പി​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.


ഇ​​​​തോ​​​​ടൊ​​​​പ്പം ബോ​​​​ബി ന​​​​ല്‍​കി​​​​യ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യും കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു. പ​​​​രാ​​​​തി​​​​ക്കാ​​​​രി മു​​​​ഴു​​​​നീ​​​​ളം സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും വാ​​​​ര്‍​ത്ത​​​​ക​​​​ളി​​​​ലും നി​​​​റ​​​​ഞ്ഞു​​​നി​​​​ന്ന് പ​​​​ബ്ലി​​​​സി​​​​റ്റി ന​​​​ല്‍​കു​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ബോ​​​​ബി​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍റെ വാ​​​​ദം.

ഫോ​​​​ണ്‍ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​രം വേ​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ വി​​​​ളി​​​​പ്പി​​​​ച്ചാ​​​​ല്‍ എ​​​​ത്തു​​​​മെ​​​​ന്നും ജാ​​​​മ്യം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​തി​​​ഭാ​​​ഗം ആവശ്യപ്പെട്ടു. എ​​​​ന്നാ​​​​ല്‍, ഗു​​​​രു​​​​ത​​​​ര കു​​​​റ്റ​​​​മാ​​​​ണ് ചെ​​​​യ്ത​​​​തെ​​​​ന്നാ​​​യി​​​രു​​​ന്നു പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദം.