കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; സംഘാടകരുടെ ഓഫീസുകളിലും വീടുകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം റെയ്ഡ്
Friday, January 10, 2025 1:09 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ സംഘാടകരുടെ ഓഫീസുകളിലും വീടുകളിലും സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തി.
പ്രാഥമിക അന്വേഷണത്തില്‍ വന്‍ നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംഘാടകരായ വയനാടിലെ ‘മൃദംഗ വിഷന്‍’, തൃശൂരിലെ ‘ഓസ്കര് ഇവന്റ്സ്’, കൊച്ചിയിലെ ‘ഇവന്റ്സ് ഇന്ത്യ’ എന്നിവയുടെ ഓഫീസുകളിലും സ്ഥാപന ഉടമകളുടെ വീടുകളിലും ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പ്രത്യേക സംഘങ്ങള്‍ ഒരേസമയം പരിശോധന നടത്തിയത്.
ജിഎസ്ടി അടയ്ക്കുന്നതില്‍ സംഘാടകര്‍ വീഴ്ച വരുത്തിയെന്ന സംശയത്തെത്തുടര്‍ന്നാണു റെയ്ഡ് നടത്തിയത്. ഇവിടെനിന്നെല്ലാമായി പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.