ബഷീർ അവാർഡ് ഗോപീകൃഷ്ണന്
Thursday, January 9, 2025 2:33 AM IST
തലയോലപ്പറന്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീർ അവാർഡ് പി.എൻ. ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്’ എന്ന കവിതാസമാഹാരത്തിന് നൽകും.
50,000 രൂപയും പ്രശസ്തിപത്രവും സി.എൻ. കരുണാകരൻ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാർഡ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ ഈ മാസം 21ന് ജന്മദേശമായ തലയോലപ്പറന്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി സി.എം. കുസുമൻ അറിയിച്ചു.