റിസോർട്ടിന് മുകളിൽ നിന്നും വീണ് പത്തു വയസുകാരൻ മരിച്ചു
Thursday, January 9, 2025 2:33 AM IST
അടിമാലി: മൂന്നാർ ചിത്തിരപുരത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ 10 വയസുകാരൻ സ്വകാര്യ റിസോര്‍ട്ടിന്റെ മുകള്‍നിലയില്‍ നിന്നും കാല്‍വഴുതി വീണ് മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ പ്രാരാഗ്യ ബലാല് (10) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുട്ടിയും കുടുംബാംഗങ്ങളും കെട്ടിടത്തിന്റെ ആറാംനിലയിലായിരുന്നു താമസിച്ചിരുന്നത്.
ഈ മുറിയുടെ ഒരു ഭാഗത്ത് സ്ലൈഡിംഗ് ഗ്ലാസ് സ്ഥാപിച്ചിരുന്നു. ഗ്ലാസ് തുറക്കാന്‍ ശ്രമിക്കുകന്നതിനിടെ അബന്ധത്തില്‍ ജനാല വഴി കുട്ടി താഴേക്ക് വീഴുകയായിരുന്നു.