നോർക്ക നേട്ടങ്ങളുടെ കലണ്ടർ എം.എ. യൂസഫലി പ്രകാശനം ചെയ്തു
Friday, January 10, 2025 1:09 AM IST
ഭുവനേശ്വർ: പ്രവാസി ഭാരതീയ ദിവസിന് ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. നോർക്കയുടെ ഇക്കഴിഞ്ഞ കലണ്ടർവർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച അച്ചീവ്മെന്റ് കലണ്ടർ ചടങ്ങിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ ഡോ.എം.എ യൂസഫലി മസ്കറ്റിലെ ഇന്ത്യൻ എംബസി ഓണററി കോണ്‍സുലർ ഡോ. സനാതനനു നൽകി പ്രകാശനം ചെയ്തു.
പ്രവാസികേരളീയരും, നോർക്ക പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. നോർക്ക റൂട്ട്സിന്റെ 2025 ജനുവരിയിലെ ആദ്യ ന്യൂസ് ലെറ്റർ ജനറൽ മാനേജർ ടി. രശ്മി ഡോ. എം.എ. യൂസഫലിക്ക് കൈമാറി.
സംസ്ഥാനത്തുനിന്നും നോർക്ക വകുപ്പ് അഡീഷണൽ സെക്രട്ടറി ബി. സുനിൽ കുമാർ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി. റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള എട്ട് അംഗ പ്രതിനിധി സംഘമാണ് പ്രവാസിഭാരതീയ ദിവസിൽ പങ്കെടുക്കുന്നത്.