കാൽ നൂറ്റാണ്ടിനുശേഷം സ്വർണക്കപ്പ് തൃശൂരിന്
Thursday, January 9, 2025 2:33 AM IST
ജോണ്സണ് വേങ്ങത്തടം
തിരുവനന്തപുരം: കലയുടെ സമ്മോഹന വിരുന്നൊരുക്കിയ അഞ്ചു രാപകലുകൾക്കൊടുവിൽ കൗമാരകലയുടെ പൂരക്കാഴ്ചകൾ അവസാനിച്ചപ്പോൾ കാൽ നൂറ്റാണ്ടിനുശേഷം കൗമാരകലയുടെ കിരീടത്തിൽ തൃശൂർ മുത്തമിട്ടു.
63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവസാന നിമിഷം വരെ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിലാണ് 1008 പോയിന്റോടെ തൃശൂർ ജേതാക്കൾക്കുള്ള സ്വർണക്കപ്പ് സ്വന്തമാക്കിയത്. 1007 പോയിന്റ് നേടിയ പാലക്കാടാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂർ 1003 പോയിന്റോടെ മൂന്നാമതെത്തി. 1002 പോയിന്റോടെ കോഴിക്കോട് നാലാം സ്ഥാനത്ത് എത്തി. തൃശൂരിന്റെ നാലാം കിരീടനേട്ടമാണിത്.1994, 1996, 1999 വർഷങ്ങളിലാണ് തൃശൂർ മുൻപു ജേതാക്കളായത്.
പോയിന്റ് നില
1. തൃശൂർ - 1008
2. പാലക്കാട് 1007
3. കണ്ണൂർ -1003
4. കോഴിക്കോട് -1002
5. എറണാകുളം 980
6. മലപ്പുറം 980
7. കൊല്ലം-964
8. തിരുവനന്തപുരം- 957
9. ആലപ്പുഴ-953
10. കോട്ടയം- 924
11. കാസർഗോഡ് -913
12. വയനാട് -895
13. പത്തനംതിട്ട-848
14. ഇടുക്കി -817