കൊ​​​​ച്ചി: നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള വ​​​​നം നി​​​​യ​​​​മ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് ക​​​​ർ​​​ഷ​​​ക​​​​രെ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​മെ​​​ന്നും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ആ​​​​ശ​​​​ങ്ക ദൂ​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും സീ​​​​റോ​​​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ​ സി​​​​ന​​​​ഡ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

1961ൽ ​​​​പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രി​​​​ക​​​​യും പ​​​​ല​​​​പ്പോ​​​​ഴാ​​​​യി പ​​​​രി​​​​ഷ്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത കേ​​​​ര​​​​ള ഫോ​​​​റ​​​​സ്റ്റ് ആ​​​​ക്ട് വീ​​​​ണ്ടും പ​​​​രി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ന്മേ​​​​ൽ സി​​​​ന​​​​ഡി​​​​ൽ ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ലാ​​​​ണ് ഈ ​​​​ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്ന​​​​ത്.

ആ​​​​ശ​​​​ങ്ക​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന​​​​തും ജ​​​​ന​​​​ദ്രോ​​​​ഹ​​​​പ​​​​ര​​​​വു​​​​മാ​​​​യ ചി​​​​ല മാ​​​​റ്റ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഈ ​​​​നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ഗൗ​​​​ര​​​​വ​​​​ത​​​​ര​​​​മാ​​​​യ ശ്ര​​​​ദ്ധ അ​​​​ർ​​​​ഹി​​​​ക്കു​​​​ന്നു. ജ​​​​ന​​​​പ​​​​ക്ഷ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കു പ​​​​ക​​​​രം കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​ദ്രോ​​​​ഹ​​​​പ​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ പു​​​​തി​​​​യ ബി​​​​ല്ലി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത്.

‌വ​​​​ന്യ​​​​മൃ​​​ഗശ​​​​ല്യം നാ​​​​ൾ​​​​ക്കു​​​​നാ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​തു ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​നാ​​​​വ​​​​ര​​​​ണം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു എ​​​​ന്ന യാ​​​​ഥാ​​​​ർ​​​​ഥ്യം നി​​​​ല​​​​നി​​​​ൽ​​​​ക്കെ, ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​യും ഗ്രാ​​​​മീ​​​​ണ​​​​രെ​​​​യും അ​​​​ന്യാ​​​​യ​​​​മാ​​​​യ ത​​​​ട​​​​ങ്ക​​​​ലി​​​​ലേ​​​​ക്കും നി​​​​യ​​​​മ വ്യ​​​​വ​​​​ഹാ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ത​​​​ള്ളി​​​​വി​​​​ടു​​​​മെ​​​​ന്ന ഭ​​​​യ​​​​പ്പാ​​​​ട് അ​​​​നേ​​​​ക​​​​ർ പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ന്നു​​​​ണ്ട്.


മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രെ​​​​യും വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​വ​​​​രെ​​​​യും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം, ജ​​​​ന​​​​ങ്ങ​​​​ളെ കൂ​​​​ടു​​​​ത​​​​ൽ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ഴ്ത്തു​​​​ന്ന​​​​താ​​​​ണ് ഈ ​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളെ​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം.

വ​​​​നം സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​ർ​​​​ക്കും ത​​​​ർ​​​​ക്ക​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ, വ​​​​ന​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളും വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളും ജ​​​​ന​​​​ജീ​​​​വി​​​​ത​​​​ത്തി​​​​നു വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളാ​​​​കു​​​​ന്ന ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ജ​​​​ന​​​​പ​​​​ക്ഷ​​​​ത്ത് നി​​​​ന്നു​​​​കൊ​​​​ണ്ടു​​​​ള്ള പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​മാ​​​​ണ് ആ​​​​വ​​​​ശ്യം.

വി​​​​വി​​​​ധ പി​​​​ഴ​​​​ത്തു​​​​ക​​​​ക​​​​ൾ അ​​​​ഞ്ചി​​​​ര​​​​ട്ടി വ​​​​രെ​​​​യാ​​​​യി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തും വ​​​​ന​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ മ​​​​ത്സ്യ​​​​ബ​​​​ന്ധ​​​​നം കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തും വ​​​​ന​​​വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം കൂ​​​​ടു​​​​ത​​​​ൽ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തും ബീ​​​​റ്റ് ഫോ​​​​റ​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ അ​​​​ഥ​​​​വ ഫോ​​​​റ​​​​സ്റ്റ് ഗാ​​​​ർ​​​​ഡി​​​​ന് ഡോ​​​​ക്യു​​​​മെ​​​​ന്‍റു​​​​ക​​​​ൾ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നും വാ​​​​ഹ​​​​നം ത​​​​ട​​​​ഞ്ഞു​​​വ​​​​യ്ക്കാ​​​​നും വാ​​​​റ​​​​ന്‍റ് കൂ​​​​ടാ​​​​തെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​നു​​​​മു​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തും വ​​​​ലി​​​​യ ആ​​​​ശ​​​​ങ്ക​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

വ​​​​ന​​​​പാ​​​​ല​​​​ക​​​​ർ​​​​ക്ക് അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ദു​​​​രു​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള കൂ​​​​ടു​​​​ത​​​​ൽ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ന​​​​ൽ​​​​കു​​​​ന്ന ഈ ​​​​നി​​​​യ​​​​മ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണം പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​വും പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​മാ​​​​ണെ​​​​ന്നും സി​​​​ന​​​​ഡ്‌ വി​​​​ല​​​​യി​​​​രു​​​​ത്തി.