നടി മാല പാർവതിയുടെ പരാതിയിൽ അന്വേഷണം
Thursday, January 9, 2025 2:33 AM IST
തിരുവനന്തപുരം: യു ട്യൂബ് ചാനലിലൂടെ ചലച്ചിത്ര നടി മാല പാർവതിക്കതിരേ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു.
യു ട്യൂബ് ചാനലിന് അടിയിൽ അധിക്ഷേപ കമന്റുകൾ ഇട്ടെന്നാണ് പരാതി. കമന്റ് വന്ന അക്കൗണ്ടിന്റെ ഉടമയെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് സൈബർ പോലീസ് യു ട്യൂബ് അധി കൃതർക്ക് കത്ത് നൽകി.
സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.