ഏകീകൃത കുർബാനയ്ക്കായി ഇന്ന് നിരാഹാരസമരം
Friday, January 10, 2025 2:09 AM IST
കൊച്ചി: ഏകീകൃത കുർബാന ആവശ്യവുമായി കാത്തലിക് നസ്രാണി അസോസിയേഷൻ സംഘടിപ്പിക്കുന്ന നിരാഹാരസമരം ഇന്നു നടക്കും. എറണാകുളം വഞ്ചി സ്ക്വയറിൽ രാവിലെ ഒന്പതു മുതൽ അസോസിയേഷൻ ചെയർമാൻ ഡോ. എം.പി. ജോർജാണ് നിരാഹാരമിരിക്കുന്നത്.
സമൂഹത്തിൽ സഭയെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമരങ്ങൾ നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സീറോമലബാർ സഭാ സിനഡിന് സിഎൻഎ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എറണാകുളം ആർച്ച് ബിഷപ് ഹൗസിൽ അതിക്രമിച്ചു കടന്നവർക്കെതിരേ നടപടി സ്വീകരിക്കണം.
യോഗത്തിൽ ചെയർമാൻ ഡോ. എം.പി. ജോർജ് അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ബൈജു തച്ചിൽ, ഷിജു സെബാസ്റ്റ്യൻ, എം.എ. ജോർജ്, ലാലി ജോസ്, എം.ജെ. ജോസഫ്, ഡേവിസ് ചൂരമന, എൻ.എ. സെബാസ്റ്റ്യൻ, ആന്റണി മേയ്ക്കാൻതുരുത്തിൽ, ഷൈജൻ തോമസ്, അമൽ ചെറുതുരുത്തി, ബിജു നെറ്റിക്കാടൻ, ജോജോ ജോർജ് എന്നിവർ പ്രസംഗിച്ചു.