തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ മാ​​​ന്വ​​ൽ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ടു​​​ത്ത വ​​​ർ​​​ഷം ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പാ​​​ര​​​ന്പ​​​ര്യക​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി.

സ്കൂ​​​ൾ, സ​​​ബ് ജി​​​ല്ലാ, ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ചി​​​ല പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾകൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​വും പ​​​രി​​​ഷ്ക​​​ര​​​ണ​​​ങ്ങ​​​ളെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഒ​​​റ്റ​​​ത്ത​​​വ​​​ണ സാം​​​സ്കാ​​​രി​​​ക സ്കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം മു​​​ത​​​ൽ 1000 രൂ​​​പ​​​യി​​​ൽനി​​​ന്ന് 1500 രൂ​​​പ​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.