കൊ​​​​ച്ചി: ഭ​​​​ക്ഷ​​​​ണം ത​​​​യാ​​​​റാ​​​​ക്കു​​​​ക​​​​യെ​​​​ന്ന ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തോ​​​​ടെ ഗ്യാ​​​​സ് സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​മാ​​​​യി ശ​​​​ബ​​​​രി​​​​മ​​​​ല സ​​​​ന്നി​​​​ധാ​​​​ന​​​​ത്തേ​​​​ക്ക് തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍ പോ​​​​കു​​​​ന്ന​​​​തു ത​​​​ട​​​​യ​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി.

മാ​​​​ളി​​​​ക​​​​പ്പു​​​​റ​​​​ത്തെ അ​​​​ന്ന​​​​ദാ​​​​നം കോം​​​​പ്ല​​​​ക്‌​​​​സി​​​​ല്‍ 24 മ​​​​ണി​​​​ക്കൂ​​​​റും ഭ​​​​ക്ഷ​​​​ണ​​​വി​​​​ത​​​​ര​​​​ണം ​ഉ​​​​ള്ള​​​തി​​​നാ​​​ൽ തീ​​​​ര്‍​ഥാ​​​​ട​​​​ക​​​​ര്‍​ക്കു പാ​​​​ച​​​​കം ചെ​​​​യ്യേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് പ്ര​​​​മാ​​​​ണി​​​​ച്ച് 13, 14 തീ​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ പാ​​​​ണ്ടി​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും ഭ​​​​ക്ഷ​​​​ണ വി​​​​ത​​​​ര​​​​ണ​​​​മു​​​​ണ്ട്.


സ​​​​ന്നി​​​​ധാ​​​​ന​​​​ത്തും പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ലും പാ​​​​ച​​​​കം ചെ​​​​യ്യു​​​​ന്ന​​​​ത് സു​​​​ര​​​​ക്ഷ​​​​യ്ക്കു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ദേ​​​​വ​​​​സ്വം​ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. സു​​​​ര​​​​ക്ഷാ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.