തിരക്കിൽപ്പെട്ട് മരിച്ചവരിൽ മലയാളിയും
Friday, January 10, 2025 2:09 AM IST
കൊഴിഞ്ഞാമ്പാറ: തിരുപ്പതി ക്ഷേത്രദർശനത്തിനിടെ തിരക്കിൽപ്പെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും. എരുത്തേമ്പതി വണ്ണാമട വെള്ളാരങ്കൽമേട് ഷൺമുഖസുന്ദരത്തിന്റെ ഭാര്യ നിർമല(52)യാണു മരിച്ചത്.
നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗസംഘം ചൊവ്വാഴ്ചയാണു തിരുപ്പതിദർശനത്തിനായി പോയത്. തിരുപ്പതി വൈകുണ്ഠ ഏകാദശിക്കായി ടോക്കൺ എടുക്കുന്നതിനിടയിലായിരുന്നു അത്യാഹിതമുണ്ടായത്. തിരക്കിലും തിരക്കിലുംപെട്ട് നിർമല മരിച്ച വിവരം വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്.
മൃതദേഹം തിരുപ്പതിയിലെ മേൽനടപടികൾക്കുശേഷം എത്തിക്കുന്നതോടെ ഇന്നു വൈകുന്നേരം വണ്ണാമട പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. മകൾ: കൗഷിക. മരുമകൻ: ശരവണൻ.