എൻ.എം. വിജയന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം ആലോചിക്കും: വി.ഡി. സതീശൻ
Friday, January 10, 2025 2:09 AM IST
തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം വിജയന്റെ ആത്മഹത്യയിൽ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
ആത്മഹത്യാ കേസ് ഒതുക്കിത്തീർക്കാനല്ല, മറിച്ച് കുടുംബത്തെ എങ്ങനെ സഹായിക്കാൻ കഴിയുമെന്നാണ് പാർട്ടി ആലോചിക്കുന്നതെന്നു പ്രതിപക്ഷനേതാവ് പറഞ്ഞു.
പോലീസ് നടത്തുന്ന അന്വേഷണം ആ നിലയ്ക്ക് നടക്കട്ടെ. വിജയന്റെ കുടുംബം പാർട്ടിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ അന്വേഷണം മുന്നോട്ടു പോകുന്നുണ്ട്.
അന്വേഷണ റിപ്പോർട്ട് വന്നാൽ അക്കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.