പ്രതിഭയെയും മന്ത്രി സജി ചെറിയാനെയും തള്ളി സിപിഎം ജില്ലാ സെക്രട്ടറി
Thursday, January 9, 2025 2:33 AM IST
ആലപ്പുഴ: യു. പ്രതിഭ എംഎൽഎയുടെ മകനെതിരേ എക്സൈസ് കേസെടുത്ത നടപടിയിൽ യു. പ്രതിഭയെയും മന്ത്രി സജി ചെറിയാനെയും തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ.
അന്വേഷിച്ച ശേഷമാണ് എക്സൈസ് കേസെടുത്തതെന്നും എക്സൈസിന് തെറ്റുപറ്റിയെന്ന് പാർട്ടിക്ക് അഭിപ്രായമില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. എക്സൈസിനെതിരേ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും ആർ. നാസർ പറഞ്ഞു.
എംഎൽഎ മാത്രമല്ല യു. പ്രതിഭ ഒരു അമ്മയുമാണ്. മകൻ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവർ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയിൽ ഒരു സ്ത്രീയുടെ വികാരമാണ് അവർ പ്രകടിപ്പിച്ചത്. നാസർ വ്യക്തമാക്കി.