മിശിഹാനുകരണ സന്യാസിനീ സമൂഹം ശതാബ്ദി ഉദ്ഘാടനം ഇന്ന് തിരുവല്ലയിൽ
Wednesday, September 18, 2024 1:57 AM IST
തി​രു​വ​ല്ല: മി​ശി​ഹാ​നു​ക​ര​ണ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് തി​രു​വ​ല്ല സെ​ന്‍റ് ജോ​ൺ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ ക​ത്തീ​ഡ്ര​ലി​ൽ ന​ട​ക്കും.

രാ​വി​ലെ എ​ട്ടി​ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലി​മീ​സ് കാ​തോ​ലി​ക്കാ​ബാ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ ബ​ലി. ച​ങ്ങ​നാ​ശേ​രി നി​യു​ക്ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ വ​ച​നസ​ന്ദേ​ശം ന​ൽ​കും.

10.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ​ഥ​നി സ​ന്യാ​സി​നീ സ​മൂ​ഹം മ​ദ​ർ ജ​ന​റൽ സി​സ്റ്റ​ർ ഡോ. ​ആ​ർ​ദ്ര എ​സ്ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ർ​ജ് ശ​താ​ബ്ദി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും.


ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് മാ​ർ കൂ​റി​ലോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നുമു​ത്ത​ൻ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​ത്യു ടി . ​തോ​മ​സ് എം​എ​ൽ​എ , ബ​ഥ​നി ആ​ശ്ര​മം സു​പ്പീ​രി​യ​ർ ജ​ന​റൽ ഡോ. ​ഗീ​വ​ർ​ഗീ​സ് കു​റ്റി​യി​ൽ ഒ​ഐ​സി, ഡോ. ​മ​ദ​ർ ലി​ഡി​യ ഡി​എം , മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ്, മൂ​വാ​റ്റു​പു​ഴ പ്രൊ​വി​ൻ​ഷ‍്യ​ൽ സു​പ്പീ​രി​യ​ർ മ​ദ​ർ ജോ​സ്ന എ​സ്ഐ​സി, എം​സി​എ പ്ര​സി​ഡ​ന്‍റ ഏ​ബ്ര​ഹാം പ​റ്റ്യാ​നി, തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.