തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ ഹി​​​ന്ദു​​​സ്ഥാ​​​ൻ ന്യൂ​​​സ് പ്രി​​​ന്‍റി​​​ന് പാ​​​ട്ട​​​ത്തി​​​ന് കൊ​​​ടു​​​ത്തി​​​രു​​​ന്ന​​​തും പാ​​​ട്ട​​​ക്കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തു​​​മാ​​​യ പ്ര​​​ദേ​​​ശം ‘ചി​​​ന്ന​​​ക്ക​​​നാ​​​ൽ റി​​​സ​​​ർ​​​വ് ' ആ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി വ​​നം​​​മ​​​ന്ത്രി എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.

2023 ഓ​​​ഗ​​​സ്റ്റി​​​ൽ പാ​​​സാ​​​ക്കി​​​യ കേ​​​ന്ദ്ര വ​​​നസം​​​ര​​​ക്ഷ​​​ണ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മ പ്ര​​​കാ​​​രം 1996 ഡി​​​സം​​​ബ​​​ർ 12ന് ​​​മു​​​ൻ​​​പ് വ​​​നേ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മാ​​​റ്റി​​​യി​​​ട്ടു​​​ള്ള വ​​​ന​​​ഭൂ​​​മി വ​​​നസം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന​​​ത​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​രേ​​​ഖ ത​​​യാ​​​റാ​​​ക്കാ​​​ൻ ഇ​​​ക്ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 30ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.


അ​​​തി​​​നാ​​​ൽ ചി​​​ന്ന​​​ക്ക​​​നാ​​​ൽ പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​തെ​​​ങ്കി​​​ലും വ​​​ന​​​ഭൂ​​​മി ഈ ​​​തീ​​​യ​​​തി​​​ക്കു മു​​​ൻ​​​പ് വ​​​നേ​​​ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി മാ​​​റ്റി​​​യ​​​താ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​ന് നി​​​യ​​​മ​​​പ്ര​​​കാ​​​രം സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കും. കേ​​​ന്ദ്ര മാ​​​ർ​​​ഗ​​​രേ​​​ഖ വ​​​ന്നാ​​​ലും സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​റെ നി​​​യ​​​മി​​​ച്ച് പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കുമെന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.