തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പു​​​ന​​​ർ​​​നി​​​യ​​​മ​​​ന​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു​​​വി​​​നെ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ നി​​​ന്നും പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത് ന​​​ൽ​​​കി.​​

ക​​​ണ്ണൂ​​​ർ വി​​​സി​​​യു​​​ടെ പു​​​ന​​​ർ​​​നി​​​യ​​​മ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു ഇ​​​ട​​​പെ​​​ട്ടെ​​​ന്ന് സു​​​പ്രീം കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത് ന​​​ൽ​​​കി​​​യ​​​ത്.
മ​​​ന്ത്രി​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പെ​​​ട​​​ൽ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ലം​​​ഘ​​​ന​​​വും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വു​​​മാ​​​ണ്.


കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭാ പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​ത്തി​​​ൽ വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​ൽ പ്രോ ​​​ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭാ​​​സ മ​​​ന്ത്രി​​​ക്ക് യാ​​​തൊ​​​രു അ​​​ധി​​​കാ​​​ര​​​വും ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ വി​​​സി നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭാ​​​സ മ​​​ന്ത്രി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ നി​​​യ​​​മ വ്യ​​​വ​​​സ്ഥ​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ്.

ഒ​​​രു മ​​​ന്ത്രി നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വെ​​​ന്ന് പ​​​ര​​​മോ​​​ന്ന​​​ത നീ​​​തി​​​പീ​​​ഠം ക​​​ണ്ടെ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭാ​​​സ മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു​​​വി​​​ന് ത​​​ൽ​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​നു​​​ള്ള അ​​​ർ​​​ഹ​​​ത ന​​​ഷ്ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​ന്നും പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് കത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.