ഡോ. സിസ തോമസിന് പെന്‍ഷനും കുടിശികയും നല്കാന് ഉത്തരവ്
Wednesday, February 12, 2025 2:42 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവി വഹിച്ചിരുന്ന ഡോ. സിസ തോമസിന് താത്കാലിക പെന്‍ഷനും 2023 മുതലുള്ള കുടിശികയും രണ്ടാഴ്ചയ്ക്കകം നല്കാന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
സ്ഥിരം പെന്‍ഷനും ബാക്കി സര്‍വീസ് ആനുകൂല്യങ്ങളും ഇതുവരെ നല്‍കാത്തതില്‍ സര്‍ക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രൈബ്യൂണല്‍ വിശദീകരണം തേടി.
നിലവില്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വിസിയാണ് സിസ തോമസ്. ഡോ.എം.എസ്. രാജശ്രീയെ അയോഗ്യയാക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ കെടിയു വിസി സ്ഥാനത്തേക്ക് ഡോ.സിസയെ നിയമിച്ചത്.
ഈ നിയമനം ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി സിസ തോമസിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നവംബറിലാണ് സിസ തോമസ് കെടിയു വൈസ് ചാന്‍സലറുടെ താത്കാലിക ചുമതല ഏറ്റെടുത്തത്.