സ്വകാര്യ സർവകലാശാല ബിൽ ദുരുദ്ദേശ്യപരമെന്ന് ഫെഡറേഷൻ
Wednesday, February 12, 2025 1:42 AM IST
കണ്ണൂർ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാനുള്ള കരട് ബിൽ നിയമമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പൊതുസർവകലാശാലകളുടെ മരണവാറന്റാണെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസെഷൻസ് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
കാലാവധി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നല്കാനു ള്ള ബിൽ സർക്കാർ തിരക്കിട്ട് അവതരിപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണ്. കച്ചവടതാത്പര്യങ്ങളുള്ള ചില സ്വകാര്യ ഏജൻസികളും ഭരണത്തിനു നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ ഉന്നത നേതാക്കളും തമ്മിലുള്ള ഡീലാണ് ഇതിനു പിന്നിലെന്നുമാണ് ആരോപണം.
പൊതുസർവകലാശാലകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഗ്രാന്റ് നൽകാതെയും ഗവേഷണ - വികസന പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിച്ചും സ്വകാര്യസർവകലാശാലകൾക്കു സൗകര്യമൊരു ക്കുകയായിരുന്നുവെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ.എസ്. ജയകുമാർ എന്നിവർ പറഞ്ഞു.
പൊതു സർവകലാശാലകൾ തകർന്നാൽ സാധാരണക്കാർക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാകും. കഴിഞ്ഞ വർഷം ബിരുദ കോഴ്സുകളിൽ 40 ശതമാനത്തോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ, സ്വകാര്യ സർവകലാശാലകൾക്ക് എന്ത് പ്രസക്തിയാണണുള്ളതെന്നും സർക്കാർ വ്യക്തമാക്കണമ െന്നും എംപ്ലോയീസ് ഓർഗനൈസേഷൻ ഈ ആവശ്യപ്പെട്ടു.