വന്യമൃഗങ്ങളുടെ വില പോലും മനുഷ്യനു ലഭിക്കുന്നില്ല: മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
Wednesday, February 12, 2025 1:42 AM IST
പത്തനംതിട്ട: വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുന്പോൾ മൃഗങ്ങളുടെ വിലപോലും മനുഷ്യനു കല്പിക്കാതെ പാരിതോഷികങ്ങൾ നൽകി സാന്ത്വനിപ്പിക്കാമെന്ന ചിന്ത അർഥശൂന്യമെന്ന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ.
വഴിമുട്ടിയ ജീവിതങ്ങൾക്ക് ഇത്തരം പാരിതോഷികങ്ങൾ ജീവിത മാർഗമാകില്ലെന്നും നഷ്ടപ്പെട്ട ജീവനുകൾ തിരികെ ലഭിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാട്ടിലെ വന്യമൃഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലുണ്ട്. ഇനി അവയെ നാട്ടുമൃഗങ്ങളെന്ന് വിളിക്കുന്നതാണ് ഉചിതമെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.