കൊക്കെയ്ൻ കേസ്; ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ചുപേരെ വെറുതെ വിട്ടു
Wednesday, February 12, 2025 1:42 AM IST
കൊച്ചി: ലഹരിക്കേസില്‍ നടന് ഷൈന്‍ ടോം ചാക്കോ അടക്കമുള്ള അഞ്ചു പ്രതികളെയും വിചാരണക്കോടതി വെറുതെ വിട്ടു.
2015 ജനുവരി 30ന് കടവന്ത്രയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്നുമായി ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. ഏഴു ഗ്രാം കൊക്കെയ്നുമായാണ് ഇവരെ പിടികൂടിയത്.
കേസില്‍ 2018 ഒക്ടോബറിലാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. പോലീസ് റെയ്ഡിന് മണിക്കൂറുകള്‍ക്കുമുമ്പ് ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍ എന്നിവര്‍ ഫോണില്‍ പകര്‍ത്തിയ കൊക്കെയ്നിന്റെ ചിത്രം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് പരിശോധനാഫലവും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി വ്യക്തമാക്കി.