ജസ്റ്റീസ് സോഫി തോമസ് നാളെ വിരമിക്കും
Wednesday, February 12, 2025 2:42 AM IST
കൊച്ചി: ഹൈക്കോടതി ജഡ്ജി സോഫി തോമസ് നാളെ വിരമിക്കും. ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാര്‍ ജനറല്‍ എന്ന പദവിയും അലങ്കരിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റീസിന്റെ കോടതിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജസ്റ്റീസ് സോഫിക്ക് യാത്രയയപ്പ് നല്‍കും.