ഒയാസിസുമായി ധാരണാപത്രം ഉണ്ടാക്കിയിട്ടില്ലെന്നു റോഷി അഗസ്റ്റിൻ
Wednesday, February 12, 2025 1:42 AM IST
തിരുവനന്തപുരം : പാലക്കാട് കഞ്ചിക്കോട് എഥനോൾ നിർമാണ ഫാക്ടറി സ്ഥാപിക്കുന്നതിന് ഒയാസിസ് കൊമേഴ്സൽ പ്രൈവറ്റ് ലിമിറ്റഡുമായി യാതൊരു ധാരണാപത്രവും ഉണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
എഥനോൾ ഉത്പാദനവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ പങ്കെടുക്കാൻ വാട്ടർ അഥോറിറ്റി പാലക്കാട് സൂപ്രണ്ടിംഗ് എൻജിനിയറുടെ ഓഫീസിൽനിന്ന് 2023 ജൂണ്‍ 16ന് സാക്ഷ്യപത്രം നൽകിയിരുന്നു.
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ നിർമിക്കുന്ന വ്യാവസായിക കുടിവെള്ള പദ്ധതിയിൽനിന്നു കന്പനിക്ക് ജലം നൽകാമെന്നും അന്നു സൂചിപ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു.