പെൻഷൻ പരിഷ്കരിക്കണം: റിട്ട. ജഡ്ജസ് അസോസിയേഷൻ
Tuesday, February 11, 2025 6:39 AM IST
കൊച്ചി: വിരമിച്ച ജഡ്ജിമാരുടെ പെൻഷനും ആനുകൂല്യങ്ങളും പരിഷ്കരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കേരള റിട്ടയേർഡ് ജഡ്ജസ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മുൻ സീനിയർ ജില്ലാ ജഡ്ജി എൻ. സുകുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അമീർ അലി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവറിയിച്ച ബാബു പ്രകാശ്, ഫെലിക്സ് മേരിദാസ് എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി പി. കെ. ലക്ഷ്മണൻ മഞ്ചേരി (പ്രസിഡന്റ്), ഇ. ബൈജു തിരുവനന്തപുരം-(ജനറൽ സെക്രട്ടറി), പി.എസ്. ജോസഫ് എറണാകുളം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അമീർ അലി, പി.ജെ. വിൻസെന്റ്, ടി. ഇന്ദിര, എൻ. ലീലാമണി (വൈസ് പ്രസിഡന്റുമാർ), ചെറിയാൻ വർഗീസ്, എം.ആർ. ശശി, ബാലചന്ദ്രൻ നായർ (സെക്രട്ടറിമാർ). കെ. സത്യൻ, ശശിധരൻ നായർ, അബ്ദുൾ സത്താർ, കെ.എസ്. ബാലസുബ്രഹ്മണ്യൻ, എസ്. എസ്. വാസൻ, പി. എസ്. ആന്റണി, പി. രാഗിണി, കെ. വിദ്യാധരൻ (ഭരണസമിതി അംഗങ്ങൾ).