മാലിന്യസംസ്കരണം തദ്ദേശസ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന്
Wednesday, February 12, 2025 1:42 AM IST
തൃശൂര്‍: മാലിന്യസംസ്കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്.
ഓരോ ഹോട്ടലിലും മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു തദ്ദേശസ്ഥാപനങ്ങള്‍ ഹോട്ടലുകളെ അടച്ചുപൂട്ടിക്കുന്നതിനാൽ അനേകർ തൊഴി ൽരഹിതരാകുന്നു.
നികുതിയും ലൈസന്‍സ് ഫീസും യൂസര്‍ ഫീയും വാങ്ങുന്ന തദ്ദേശസ്ഥാപനങ്ങള്‍തന്നെ മാലിന്യ സംസ്കരണപദ്ധതി നടപ്പാക്കണം. ഹോട്ടല്‍മേഖലയെ പ്രതിസന്ധിയിലാക്കുന്ന വിലക്കയറ്റം തടയണം.
നിത്യോപയോഗസാധനങ്ങള്‍, പാചകവാതകം, വൈദ്യുതി, വെള്ളം എന്നിവയുടെ വില വര്‍ധിക്കുകയാണ്.വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ വാടകയുടെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.