അനന്തുവിന് ജാമ്യമില്ല
Wednesday, February 12, 2025 2:42 AM IST
മൂവാറ്റുപുഴ: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മൂവാറ്റുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരേ മറ്റു പോലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.