ഇന്‍ഫാം സംസ്ഥാന അസംബ്ലി ഇന്ന് പാറത്തോട്ടില്‍
Wednesday, February 12, 2025 1:42 AM IST
പാറത്തോട്: ഇന്‍ഫാം കേരള സംസ്ഥാന അസംബ്ലി ഇന്ന് രാവിലെ 10ന് പാറത്തോട് മലനാട് ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ രക്ഷാധികാരി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണവും നടത്തും.
സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ എന്നിവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് ഇന്‍ഫാം ഉത്തരമേഖല, മധ്യമേഖല, ദക്ഷിണ മേഖല കാര്‍ഷികജില്ലകളുടെ റിപ്പോര്‍ട്ട് അവതരണവും ഇന്‍ഫാം സംഘടനയുടെ ശക്തീകരണത്തെക്കുറിച്ചുള്ള അവതരണവും കര്‍ഷക ക്ഷേമ പദ്ധതികളും അവതരിപ്പിക്കും.ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനം ഇന്‍ഫാം മുന്‍ ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഓര്‍ഗനൈസര്‍ ഫാ. ജോസ് മോനിപ്പള്ളി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം അറയ്ക്കപ്പറമ്പില്‍, ഉത്തരമേഖല റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ദക്ഷിണമേഖല റീജണല്‍ ഡയറക്ടര്‍ ഫാ. ജോസ് തറപ്പേല്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍, ദേശീയ, സംസ്ഥാന, കാര്‍ഷികജില്ല ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.